പിഎസ്‌സിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം: സ്വാഭാവിക നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി

0

തിരുവനന്തപുരം : പിഎസ്‌സിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നേരത്തേയുണ്ടെന്നും, ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് നടന്നാൽ അതിന്റെ ഭാഗമായുള്ള സ്വാഭാവിക നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൻ.ഷംസുദ്ദീൻ എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പിഎസ്‌സി അംഗമാക്കാമെന്ന് വാദ്ഗാനം ചെയ്ത് കോഴിക്കോട്ടെ സിപിഎം നേതാവ് 22 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണം സംബന്ധിച്ചായിരുന്നു ചോദ്യം.

‘‘ഭരണഘടന അനുസരിച്ച് നല്ല രീതിയിൽ നടത്തുന്ന സ്ഥാപനമാണ് പിഎസ്‍സി. ആ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനുള്ള ഒട്ടേറെ ശ്രമങ്ങൾ നേരത്തേ ഉണ്ടായിട്ടുണ്ട്. നിർഭാഗ്യകരമായ കാര്യമാണത്. സാധാരണ രീതിയിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്. അത്തരം കാര്യങ്ങൾ പലപ്പോഴായി ഉയർന്നു വന്നിട്ടുണ്ട്.

പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമാണെന്ന് ആർക്കും പറയാന്‍ കഴിയില്ല. നിയമനത്തിൽ ഒരു വിധത്തിലുള്ള വഴിവിട്ട കാര്യങ്ങളും നടക്കാറില്ല. നാട്ടിൽ പലവിധത്തിലുള്ള തട്ടിപ്പ് നടക്കുന്നുണ്ട്. തട്ടിപ്പിനായി ആളുകൾ ശ്രമിക്കും. തട്ടിപ്പ് നടക്കുമ്പോൾ അതിന്റെ ഭാഗമായുള്ള നടപടികൾ സ്വാഭാവികമായി ഉണ്ടാകും’’– മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *