” മീനേ… ” എന്നു വിളിച്ചൂ കൂവിയത് ഇഷ്ടപ്പെട്ടില്ല: മീൻകാരന് നേരെ ആക്രമണം

0

ആലപ്പുഴ: വീടീന്റെ മുന്നിലൂടെ ” മീനേ… “എന്നു വിളിച്ചൂ കൂവിയുള്ള കച്ചവടം ഇഷ്ടപ്പെടാത്തതിന് മീൻ വിൽപ്പനക്കാരനെ ആക്രമിച്ചയാൾ അറസ്റ്റിൽ.നഗരസഭ സക്കറിയാ വാർഡിൽ ദേവസ്വംപറമ്പിൽ സിറാജാ (27)ണ് അറസ്റ്റിലായത്. ഇരുചക്രവാഹനത്തിൽ മത്സ്യക്കച്ചവടം നടത്തുന്ന കുതിരപ്പന്തി വാർഡ്‌ വെളിയിൽ വീട്ടിൽ ബഷീറിനാണ് (51) പട്ടിക കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെയാണ് സംഭവം.മീൻകച്ചവടക്കാർ ഉച്ചത്തിൽ കൂവി വിളിക്കുന്നതുകാരണം ചെയ്തുകൊണ്ടിരിക്കുന്ന ജോലികളിൽനിന്നു ശ്രദ്ധ തിരിയുന്നുവെന്നാണ് ആക്രമണത്തിന് കാരണമായി സിറാജ് പോലീസിനോട് പറഞ്ഞത് .എന്നാൽ, ഇയാൾക്ക് കാര്യമായ ജോലിയൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. സിറാജിന്റെ ആക്രമണത്തിൽ മുതുകിലും കൈക്കും പരിക്കേറ്റ ബഷീർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.ആലപ്പുഴ സൗത്ത് ഇൻസ്‌പെക്ടർ കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പോലീസ് സംഘത്തിൽ എസ്.ഐ.മാരായ വിജയപ്പൻ, മുജീബ്, സി.പി.ഒ. മാരായ ജി.അരുൺ, ലിബു എന്നിവരും ഉണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *