പശ്ചിമ ബംഗാളിൽ എൻഐഎ സംഘത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട് കോൺഗ്രസ്
പശ്ചിമ ബംഗാളിൽ എൻഐഎ സംഘത്തിന് നേരെ ആക്രമണം. ഈസ്റ്റ് മിഡ്നാപൂരിലെ ഭൂപതിനഗറിൽ ആണ് സംഭവം.തൃണമൂൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോഴാണ് എൻഐഎ സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. പുലർച്ചെ 5.30 ഓടെയാണ് സംഭവം.150 ഓളം വരുന്ന ആൾ കൂട്ടം എൻഐഎ സംഘത്തെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. ആക്രമണത്തിൽ ഒരു എൻഐഎ ഉദ്യോഗസ്ഥന് പരുക്കേറ്റു.
2022ൽ നടന്ന സ്ഫോടനക്കേസ് അന്വേഷിക്കാൻ എത്തിയ ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞ മാസം സ്ഫോടനവുമായി ബന്ധപ്പെട്ട് എട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളെ എൻഐഎ ചോദ്യം ചെയ്യലിനു വിളിപ്പിച്ചിരുന്നു. എൻഐഎയുടെ നീക്കത്തിൽ ബി.ജെ.പിക്ക് പങ്കുണ്ടെന്ന് ടി.എം.സി ആരോപിച്ചിരുന്നു.