ഇറാനിൽ വീണ്ടും ആക്രമണം; യെമനിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റുകൾ

ടെൽ അവീവ്: ഇറാനിൽ വീണ്ടും ഇസ്രയേൽ ആക്രമണമെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ടെഹറാനിൽ സ്ഫോടന ശബ്ദം കേട്ടതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി നൽകിയതിന് പിന്നാലെയാണ് ഇറാനിൽ വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.
അതിനിടെ, യെമനിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണവും ഉണ്ടായി. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ജെറുസലേമിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയിരിക്കുകയാണ്.
അതേസമയം നേരത്തെ ഡ്രോണ്‍ ആക്രമണം ഇറാൻ തുടങ്ങിയിരുന്നു. നൂറോളം ഡ്രോണുകൾ ഇസ്രയേലിനെ ലക്ഷ്യമാക്കി അയച്ചെന്നാണ് റിപ്പോർട്ട്. ഇസ്രയേലിന്‍റെ ആക്രമണത്തോടുള്ള പ്രതികരണം കഠിനവും നിർണായകവുമായിരിക്കുമെന്ന് ഇറാൻ പ്രതികരിച്ചിരുന്നു.