മുൻ വൈരാഗ്യത്താൽ ആക്രമണം പ്രതികളിൽ ഒരാൾ പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ മുൻ വിരോധത്താൽ ആക്രമണം പ്രതികളിൽ ഒരാൾ പിടിയിൽ.തൊടിയൂർ മുഴങ്ങോടി നിഷാദ് മൻസിലിൽ നിസാം 29 ആണ് കരുനാഗപ്പള്ളി പോലീസിൻ്റെ പിടിയിലായത്.പരാതിക്കാരനായ രാഹുൽ പ്രതിയായ കിരണിനെ പിടിച്ച് തള്ളിയതിൻ്റെ മുൻവിരോധത്താൽ തൊടിയൂർ കൊറ്റിനാക്കാല ക്ഷേത്രത്തിന് സമീപം നിൽക്കുകയായിരുന്ന രാഹുലിനെ നിസാമും കിരണും ചേർന്ന് മർദ്ദിക്കുകയും ബൈക്കിൻ്റെ ഷോക്ക് അബ്സോർബർ വച്ച് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. മർദ്ദനമേറ്റ രാഹുൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളിൽ നിസാമിനെ കണ്ടെത്തി പിടിക്കുകയായിരുന്നു. രണ്ടാം പ്രതിക്കായി അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച്ഓ ബിജുവിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ആഷിക്, പ്രസന്നൻ എസ് എസ് സി പി ഓ ഹാഷിം ,സിപി ഓ മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.