രത്തൻ ടാറ്റ ആശുപത്രിയിൽ; ആശങ്കപ്പെടേണ്ടതില്ല, വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മറുപടി
മുംബൈ∙ ടാറ്റാ സൺസ് മുൻ ചെയർമാൻ രത്തൻ ടാറ്റയെ (86) മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം പെട്ടെന്നു കുറഞ്ഞതിനെ തുടർന്നാണിത്. തീവ്രപരിചരണവിഭാഗത്തിലാണ്. ആശങ്കപ്പെടേണ്ടതില്ലെന്ന് സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെ രത്തൻ ടാറ്റ തന്നെ മറുപടി നൽകിയിട്ടുണ്ട്.പ്രായത്തിന്റേതായ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പരിശോധനകളാണ് എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ടെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 21 വർഷം (1991–2012) ടാറ്റ ഗ്രൂപ്പിനെ നയിച്ച അദ്ദേഹം നിലവിൽ മുംബൈയിലാണ് താമസിക്കുന്നത്.