നടി ധന്യ മേരി വർഗ്ഗീൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി
കൊച്ചി: ഫ്ളാറ്റ് തട്ടിപ്പിൽ നടി ധന്യ മേരി വർഗ്ഗീൻ്റെ സ്വത്തുക്കൾ ED കണ്ടുകെട്ടി.തിരുവനന്തപുരം- പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത് .ഫ്‌ളാറ്റുകൾ നിർമ്മിച്ചുനൽകാമെന്നു പറഞ് പലരിൽ നിന്നും പണം തട്ടിയെന്നാണ് പരാതി. ധന്യയുടെ ഭർത്താവ് ജോൺ ജേക്കബ് ,സഹോദരൻ സാമുവൽ എന്നിവരാണ് ആരോപണ വിധേയർ .
2018 ഒക്ടോബറിൽ ,നൂറു കോടി രൂപയുടെ ഫ്ലാറ്റ് തട്ടിപ്പ് നടത്തിയെന്ന പരാതിയിലായിരുന്നു നടി ധന്യാ മേരി വര്‍ഗീസിനെയും ഭര്‍ത്താവ് ജോണിനെയും പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.സാംസണ്‍ ആന്‍ഡ് സണ്‍സ് ഫ്ലാറ്റ് തട്ടിപ്പ് കേസിലാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ഡയറക്ടറും നടനുമാണ് ജോണ്‍. കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവിയാണ് ധന്യാ മേരി വര്‍ഗീസ്.കേസില്‍ നേരത്തെ ധന്യാ മേരി വര്‍ഗീസിന്റെ ഭര്‍തൃപിതാവ് ജേക്കബ് സാംസണെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ ഫ്ലാറ്റ് തട്ടിപ്പായിരുന്നു സാംസണ്‍ ആന്‍ഡ് ബില്‍ഡേഴ്സിന്റേത്. കന്റോണ്‍മെന്റ്, പേരൂര്‍ക്കട പോലീസ് സ്റ്റേഷന്‍ പരിധികളിലായി നിരവധി പരാതികളാണ് ഇവര്‍ക്കെതിരെ ലഭിച്ചിരുന്നത്.