നേമത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിക്കാൻ രാജീവ് ചന്ദ്രശേഖർ
തൃശ്ശൂർ : വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശ്ശൂർ പ്രസ് ക്ലബ്ബിന്റെ വോട്ട് വൈബ് എന്ന പരിപാടിയിൽ സംസാരിക്കവേയാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ഔദ്യോഗിക സ്ഥാനാർഥി ചർച്ചകൾ പോലും പാർട്ടിയിൽ ആരംഭിക്കുന്നതിനു മുൻപേയാണ് സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനം എന്നത് ശ്രദ്ധേയം. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ നേമത്ത് ശശിതരൂരിനെതിരെ മത്സരിച്ച രാജീവ് ചന്ദ്രശേഖർ ലീഡ് ചെയ്തിരുന്നു.
