സാഹിത്യ സംവാദം : അശോകൻ നാട്ടിക കഥകൾ അവതരിപ്പിച്ചു.

മുംബൈ: കല്യാൺ സാംസ്കാരിക വേദിയുടെ മെയ് മാസ ‘സാഹിത്യസംവാദ’ത്തിൽ അശോകൻ നാട്ടിക ചെറുകഥകൾ അവതരിപ്പിച്ചു. കെവിഎസ് നെല്ലുവായ് മോഡറേറ്റർ ആയിരുന്നു. കഥാകാരി മായാദത്ത് ചർച്ച ഉദ്ഘാടനം ചെയ്തു. ജ്യോതിഷ് കൈമൾ, പി ഡി ബാബു, കാട്ടൂർ മുരളി, തുളസി മണിയാർ, ടി കെ രാജേന്ദ്രൻ, മോഹൻ സി നായർ, രമേശ് നാരായണൻ, സുജാത നായർ, അമ്പിളി കൃഷ്ണകുമാർ, ഇ. ഹരീന്ദ്രനാഥ്, ജോയ് ഗുരുവായൂർ, ബീന നായർ, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ജ്യോതിഷ് സ്വാഗതം ആശംസിച്ചു. സുജാത നായർ നന്ദി പറഞ്ഞു.