അഷറഫ് തൂണേരിയുടെ ഡോക്യുമെന്ററി ‘മുക്രി വിത്ത് ചാമുണ്ഡി’ ഖത്തർ പ്രദർശനം മാർച്ച് നാലിന്

0

ദോഹ: മുതിർന്ന മാധ്യമ പ്രവർത്തകനും ഇന്ത്യൻ മീഡിയാ ഫോറം മുൻ പ്രസിഡന്റുമായ അഷറഫ് തൂണേരി സംവിധാനം ചെയ്ത  ഡോക്യുമെന്ററി ഇന്ത്യൻ മീഡിയാ ഫോറത്തിന്റെ നേതൃത്വത്തിൽ മാർച്ച് നാലിന് ദോഹയിൽ പ്രദർശിപ്പിക്കുന്നു. ‘മുക്രി വിത്ത് ചാമുണ്ഡി; ദി സാഗ ഓഫ് ഹാർമണി ഇൻ തെയ്യം ആർട്ട്’ എന്ന 17.25 മിനുട്ട് ദൈർഘ്യമുള്ള  ഡോക്യുമെന്ററി വൈകിട്ട് 7.30നാണ് ഐസിസി മുംബൈ ഹാളിൽ പ്രദർശിപ്പിക്കുക.

2023 നവംബറിൽ തിരുവനന്തപുരത്ത് നിയമസഭയുടെ രണ്ടാമത് അന്താരാഷ്ട്ര പുസ്തക മേളയിൽ സ്പീക്കർ എ എൻ ഷംസീർ, ശശി തരൂർ എം പി എന്നിവർ പ്രകാശനം ചെയ്ത ഡോക്യുമെന്ററി കേരളത്തിലെ സർവകലാശാലകളിലും കോളേജുകളിലും പൊതുപരിപാടികളിലും പ്രത്യേക പ്രദർശനം നടത്തിയിരുന്നു. ആദ്യ വിദേശ പ്രദർശനമാണ് ദോഹയിൽ നടക്കുന്നത്. വടക്കേ മലബാറിലെ മാപ്പിള തെയ്യം പ്രമേയമാക്കി പുറത്തിറങ്ങിയ ആദ്യ ഇംഗ്ലീഷ് ഡോക്യുമെന്ററിയാണ് മുക്രി വിത്ത് ചാമുണ്ഡി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *