അശാൻ സ്മാരക കവിത പുരസ്‌കരം വിഎം ഗിരിജയ്ക്ക്

0

 

ചെന്നെ : ആശാൻ മെമ്മോറിയൽ അസോസിയേഷൻ (ചെന്നൈ) നൽകുന്ന 2024ലെ ആശാൻ സ്മാരക കവിതാ പുരസ്കാരത്തിന് പ്രമുഖ കവയത്രി വി.എം.ഗിരിജ അർഹയായി. ഡോ. പി വി കൃഷ്ണൻ നായർ ചെയർമാനും, കവി ദേശമംഗലം രാമകൃഷ്ണൻ, നിരുപക ശാരദക്കുട്ടി എന്നിവർ അംഗങ്ങളായുള്ള ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്.സ്വപ്നങ്ങളുടെയും സങ്കൽപ്പങ്ങളുടെയും ചിറകുകള്‍ ഉണ്ടായിട്ടും പറക്കാൻ കഴിയാത്തവർക്ക് വാക്കിന്റെ ചിറകുകൾ നൽകുന്ന കവിയാണ് വി.എം. ഗിരിജ എന്ന് ജൂറി വിലയിരുത്തി.സ്ത്രീപക്ഷമാകുന്നതിനൊപ്പം മനുഷ്യപക്ഷത്തും പ്രകൃതിപക്ഷത്തും അവഗണിക്കപ്പെടുന്ന ന്യൂനപക്ഷത്തോടൊപ്പവും നിൽക്കുന്ന കവയിത്രിയാണെന്നുംവിധികർത്താക്കൾ വ്യക്തമാക്കി.

കവി കുമാരനാശാൻറെ സ്മരണയ്ക്കായി 1985 ൽ ചെന്നൈ ആശാൻ മെമ്മോറിയൽ അസോസിയേഷൻ ആരംഭിച്ച സാഹിത്യ അവാർഡാണ് അശാൻ സ്മാരക കവിത പുരസ്‌കരം. മലയാള ഭാഷയിലെ മികച്ച കവികളെ ആദരിക്കുന്നതിനാണ് എല്ലാ വർഷവും ഡിസംമ്പർ മാസം 10 ന് പുരസ്കാരം സമ്മാനിക്കുന്നത്.. 50000 രൂപ, ശിൽപം, പ്രശസ്തി പത്രം എന്നിവ ഉൾപ്പെടുന്നതാണ് അവാർഡ്.

സമകാലീന മലയാളസാഹിത്യത്തിലെ ശ്രദ്ധേയയായ കവയത്രിയും ഉപന്യാസകാരിയുമായ വി എം ഗിരിജ . മലയാളത്തിലെ തൻ്റെ കവിതാ സമാഹാരത്തിൻ്റെ ഹിന്ദി വിവർത്തനമായ ‘പ്രേം ഏക് ആൽബം’ ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്, ‘പ്രണയം ഒരാൽബം’ എന്ന കവിതാസമാഹാരത്തിന് 2018 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.സാഹിത്യത്തിനുള്ള ‘ചങ്ങമ്പുഴ അവാർഡ്’, ‘ബഷീർ അമ്മ മലയാളം പുരസ്‌കാരം’, തുടങ്ങി നിരവധി പുരസ്‌കാരങ്ങൾക്ക് അർഹയായിട്ടുണ്ട്. പാലക്കാട് , ഷൊർണൂരിനടുത്തുള്ള പരുത്തിപ്ര എന്ന ഗ്രാമത്തിൽ ജനനം . പട്ടാമ്പി സംസ്കൃത കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി. ആദ്യകാല കവിതകൾ മാതൃഭൂമിയിലെ ബാലപംക്തിയിൽ പ്രസിദ്ധീകരിച്ചു . ആകാശവാണിയിൽ അനൗൺസറായി ജോലിയിൽ പ്രവേശിച്ച അവർ പിന്നീട് കൊച്ചി എഫ്.എംലേക്ക് മാറി.

പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ സി ആർ നീലകണ്ഠനാണ് ഭർത്താവ് .ഇപ്പോൾ കാക്കനാട് (കൊച്ചി )താമസിക്കുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *