ആശാ വർക്കർമാരുടെ സമരം: കേന്ദ്രസർക്കാർ നയാ പൈസതന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി

0

 

തിരുവനന്തപുരം :ആശാ വർക്കർമാർക്കൊപ്പം ഡൽഹിയിൽ പോയി സമരം ചെയ്യാൻ തയ്യാറാണെന്ന് മന്ത്രി വീണാ ജോർജ്. ആശമാരുടെ വേതനത്തിന് 100 കോടി വേണ്ടിയിരുന്നു. കേന്ദ്രം നൽകിയില്ല. ആശാ വർക്കേഴ്‌സിന് ഏറ്റവും കൂടുതൽ തുക നൽകുന്നത് സംസ്ഥാനമാണ് കേരളം.7000 രൂപയാണ് ഓണറേറിയമായി സർക്കാർ നൽകുന്നത്. എന്നാൽ 1500 രൂപ മാത്രം നൽകുന്ന സംസ്ഥാനങ്ങളുമുണ്ടെന്ന് വീണാ ജോർജ്ജ് പറഞ്ഞു.

ചർച്ചയ്ക്ക് തടസ്സമില്ല. ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും സംസാരിക്കാം. പെട്ടെന്ന് പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല എന്ന് അറിയിച്ചിരുന്നു. തുക വർധിപ്പിക്കണം എന്ന് തന്നെയാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

2023-24ൽ 100 കോടി കേന്ദ്രം നൽകാനുണ്ട്. കേന്ദ്രം നൽകാനുള്ള തുക ആവശ്യപ്പെട്ടതിന് രേഖ ഉണ്ട്. കത്ത് അയച്ചതിന്റെ രേഖ ഉണ്ടെന്നും വീണ ജോർജ് പറഞ്ഞു. ആശ വർക്കേഴ്സുമായി വിഷയം വിശദമായി ചർച്ച ചെയ്തിരുന്നുവെന്നും ഇനിയും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വന്ന് സംസാരിക്കാം. നിലവിലെ രണ്ട് ആവശ്യങ്ങൾ പെട്ടെന്ന് പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല എന്ന് അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

അതിനിടയിൽ തിരുവനന്തപുരം : ആശാവര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം . സമരം പത്തുദിവസം പിന്നിട്ടുകഴിഞ്ഞു . വിവിധ ജില്ലകളില്‍ നിന്നുള്ള ആശാവര്‍ക്കര്‍മാരെ ഒന്നിപ്പിച്ച് ഇന്നു മഹാസംഗമം നടത്തും. 10000ത്തല്‍ അധികം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം .
ഓണറേറിയം തുക കൂട്ടുക, കുടിശ്ശിക പൂര്‍ണമായും അനുവദിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കഴിഞ്ഞ ദിവസം രണ്ടു മാസത്തെ കുടിച്ചു അനുവദിക്കുകയും, ഓണറേറിയം നല്‍കാന്‍ ഉപാധികള്‍ ഒഴിവാക്കുകയയും ചെയ്തിരുന്നു.

ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് സമരം ചെയ്യുന്ന വനിതകൾ പറയുന്നത് .

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *