ആശാവർക്കർമാരുടെ കൂട്ട ഉപവാസ സമരം ഇന്ന് -നിരാഹാരസമരം അഞ്ചാം ദിവസം

0

തിരുവനന്തപുരം . സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍. സമരത്തോട് മുഖം തിരിക്കുന്ന പിണറായി സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് ആശാവര്‍ക്കര്‍മാ രുടെ കൂട്ട ഉപവാസം ഇന്ന് മുതല്‍ തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു

തിരുവനന്തപുരം . സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍. സമരത്തോട് മുഖം തിരിക്കുന്ന പിണറായി സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് ആശാവര്‍ക്കര്‍മാ രുടെ കൂട്ട ഉപവാസം ഇന്ന് മുതല്‍ തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു.സമരപ്പന്തലിൽ സമരമിരിക്കുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം പ്രഖ്യാപിച്ചിരിക്കുന്നത്. ഉപവാസ സമരത്തിന് പൊതുപ്രവർത്തകരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം നാല്‍പ്പത്തിമൂന്നാം ദിവസവും തുടരുന്ന സാഹചര്യമാണ് ഉള്ളത്. ആശമാര്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. നേരത്തെ നിരാഹാരമിരുന്ന ആര്‍ ഷീജയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *