ആശാ സമരയാത്രയ്ക്ക് പത്തനംതിട്ടയിൽ സ്വീകരണം

0

പത്തനംതിട്ട :ആശാ സമരത്തെ ഇതിനോടകം തന്നെ പൊതുസമൂഹം നെഞ്ചേറ്റിയതായി മുൻ എംഎൽഎ ജോസഫ് എം പുതുശേരി പറഞ്ഞു. ടൗൺ സ്വകയറിൽ നടന്ന ആശാ സമരയാത്രയുടെ ജില്ലയിലെ ഒന്നാം ദിവസ പര്യടന സമാപനം പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാർ സമരം പിൻവലിക്കണം എന്ന് പറയാനാണ്  ചർച്ച വിളിച്ചത്.ധിക്കാരപരമായ സമീപനമാണിത്.പുതിയ നിബന്ധനകൾ വെച്ചിട്ടുള്ള ഉത്തരവ് വന്നപ്പോൾ കിട്ടിയിരുന്ന ശമ്പളം പകുതിയായി കുറഞ്ഞു.ഇത് പ്രതികാരപരമായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ജാഥ ക്യാപ്റ്റൻ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എം ബിന്ദുവിനെ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ടൗൺ സ്വകയറിലേക്ക് ആനയിച്ചു.

നഗരസഭ മുൻ ചെയർമാനും ഡിസിസി വൈസ് പ്രസിഡൻ്റുമായ അഡ്വ എ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ഡിസിസി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി.നഗരസഭ പ്രതിപക്ഷ നേതാവ് കെ ജാസിം കുട്ടി, കെ എ എച്ച് ഡബ്ല്യു എ ജില്ലാ പ്രസിഡന്റ് ലളിതമ്മ ജോയ്, ജില്ലാ സെക്രട്ടറി എസ് രാധാമണി,മുൻ എംഎൽഎ മാലോത്ത് സരള ദേവി, കേരളാ കോൺഗ്രസ് നേതാവ് അഡ്വ. ബാബു വർഗീസ്, ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോൺസൺ വിളവിനാൽ,എസ് യു സി ഐ (കമ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി ബിനു ബേബി,ആശാവർക്കർമാരായ സാജിദ ,ലിഷ , ഫാത്തിമ,സാമുവൽ കിഴക്കുപുരം, റോജി പോൾ ഡാനിയേൽ ,സജി കൊട്ടയ്ക്കാട് ,രജനി പ്രദീപ്,റെനീസ് മുഹമ്മദ്, സിന്ദു സുനിൽ,തോമസ് ജോസ്, ജനകീയ പ്രതിരോധ സമിതി നേതാവ് ജോർജ് മാത്യു കൊടുമൺ,വിനീത അനിൽ,യു എൻ എ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റെജി ജോൺ എന്നിവർ സംസാരിച്ചു.

സമരത്തിന് പിന്തുണ നൽകി കൊണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡൻ്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസം ജാഥാ ക്യാപ്റ്റൻ എം എ ബിന്ദു നാരങ്ങ നീര് നൽകി അവസാനിപ്പിച്ചു.

ജൂൺ 10ന് രാവിലെ 10 ന് കോന്നിയിൽ മുൻ എം .പി ഡോ. കെ എസ് മനോജ് യാത്രയുടെ സ്വീകരണം ഉദ്ഘാടനം ചെയ്യും. തുടർന്ന് 11.30 ന് കൊടുമൺ, ഉച്ചകഴിഞ്ഞ് 3 ന് പന്തളം, ജില്ലാതല സമാപനം വൈകുന്നേരം 5 ന് അടൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *