നരേന്ദ്രമോദിയുടെ നയതന്ത്രജ്ഞതയെ പ്രശംസിച്ചത് ഭാരതീയനെന്ന നിലയിൽ

ന്യൂഡൽഹി: ‘എഗ്ഗ് ഓൺ മൈ ഫേസ്’ പരാമർശത്തിൽ വിശദീകരണവുമായി തരൂർ രംഗത്ത്. നരേന്ദ്രമോദിയുടെ നയതന്ത്രജ്ഞതയെ പ്രശംസിച്ചതിലാണ് വിശദീകരണവുമായി രംഗത്തെത്തിയത്. ഒരു ഭാരതീയൻ എന്ന നിലയ്ക്കാണ് അഭിപ്രായം പറഞ്ഞതെന്നും അതിൽ രാഷ്ട്രീയം കാണുന്നില്ലെന്നും തരൂർ വ്യക്തമാക്കി.
റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചപ്പോൾ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ താൻ 2022ൽ പാർലമെൻ്റിൽ വിമർശിച്ചിരുന്നു. അന്നത്തെ നിലപാട് തെറ്റായിരുന്നുവെന്ന് ബോധ്യമായതായി വെളിപ്പെടുത്തിയാണ് തരൂർ പ്രസ്താവന നടത്തിയത്. ‘എഗ്ഗ് ഓൺ മൈ ഫേസ്’ എന്ന് പറഞ്ഞാണ് ശശി തരൂർ ആത്മ വിമർശനം നടത്തിയത്. രാഷ്ട്രീയമായി കാണേണ്ട വിഷയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
ഒരേസമയം റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനും യുക്രെയ്ൻ പ്രസിഡൻ്റ് സെലൻസ്കിയ്ക്കും സ്വീകാര്യനായ നേതാവാകാൻ നരേന്ദ്രമോദിക്ക് കഴിഞ്ഞുവെന്നും രണ്ടിടത്തും അംഗീകരിക്കപ്പെടാൻ കഴിയുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ടെന്നുമാണ് തരൂർ പറഞ്ഞത്. ഡൽഹിയിൽ നടക്കുന്ന ലോക ഇൻ്റലിജൻസ് മേധാവിമാരുടെ ‘റെയ്സിന 2025′ ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു തരൂരിൻ്റെ പരാമർശം.