ഇലച്ചാർത്ത്- കവിതാ സമാഹാരം : പ്രകാശനം നടത്തി

0

കൊല്ലം: ചവറയിലെ എം എസ് എൻ കോളേജ് പ്രൊഫസറും കവിയുമായ അരുൺ കോളശ്ശേരിയുടെ ‘ഇലച്ചാർത്ത്’ എന്ന കവിതാ സമാഹാരം ചവറ എം .എസ് . എൻ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് പ്രകാശിതമായി. യവനിക ബുക്സ്,തിരുവനന്തപുരം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ , പ്രകൃതിയോടുള്ള സ്നേഹവും ജീവിതത്തിന്റെ സൗന്ദര്യവും ,സമകാലികവും ,ബിംബാധിഷ്ഠിതവുമായ നമ്മുടെയൊക്കെ ചിന്തകളുടെ പ്രതിഫലനവും കാണാൻ കഴിയും.ചവറ എം.എൽ.എ ഡോ. സുജിത് വിജയൻ പിള്ള ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. മലയാള സിനിമാഗാന ലോകത്തെ ഹരിതാഭയണിയിച്ച പ്രിയ കവി വയലാറിൻ്റെ മകനുംസിനിമാപിന്നണി ഗാനരചയിതാവുമായ ശ്രീ .വയലാർ ശരത്ചന്ദ്ര വർമ്മ പുസ്തകം പ്രകാശനം ചെയ്തു.

സാമൂഹികാവസ്ഥകളോടുള്ള കവിയുടെ പ്രതിഷേധവും പ്രപഞ്ച സൗന്ദര്യത്തോടുള്ള അടങ്ങാത്ത അഭിനിവേശ വുമാണ് വാക്കുകൾ പൂമഴ തീർത്ത ഈ കവിതാസമാഹാരത്തിൽ കാണാൻ കഴിയുന്നത് എന്ന് പ്രകാശനവേളയിൽ വയലാർ ശരത്ചന്ദ്രവർമ്മ അഭിപ്രായപ്പെട്ടു. കരുനാഗപ്പള്ളി ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ. വി. വിജയകുമാർ കവിതാ സമാഹാരം ഏറ്റുവാങ്ങി.പുസ്തക പരിചയം നടത്തിയ ശ്രീ പാവുമ്പ മനോജ്‌ കവിതയിലെ ഭാഷാ ലാളിത്യത്തെയും കുറിച്ചും മലയാളസാഹിത്യത്തിന്റെതായ്‌വഴിയിൽ ഈ കവിത ഒരു മുതൽ ക്കൂട്ടാണ് എന്നും അഭിപ്രായപ്പെട്ടു.ശ്രീ കൈതപ്പുറം ദാമോദരൻ നമ്പൂതിരിയാണ് ആമുഖക്കുറിപ്പ് എഴുതിയിരിക്കുന്നത്. കായംകുളം എം.എസ്.എം കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന ഡോ. ആർ ശിവദാസൻ പിള്ള ആമുഖ പ്രഭാഷണം നടത്തി.

കോളേജ് പ്രിൻസിപ്പൽ ഡോ. മധു ആർ അധ്യക്ഷനായ ചടങ്ങിൽ സിനിമാഗാന രചയിതാവായ പ്രമുഖ കവയത്രി ശ്രീ .ഷഹിറാ നസ്സീർ , ,ജോയി ൻ്റ് ഡയറക്ടർ പ്രൊഫ. എൻ ഗോപാലകൃഷ്ണപിള്ള, ഡോ.കെ. ഗോവിന്ദൻകുട്ടി,കരുനാഗപ്പള്ളി എസ്എൻഡിപി യൂണിയൻ പ്രസിഡൻറ് ശ്രീ .കെ . സുശീലൻ,ഫ്രണ്ട്സ് അസോസിയേഷൻ പ്രസിഡൻറ് ശ്രീ.ആസാദ് ആശിർവാദ് ,രാജീവ് ഡി പരിമണം ,മജീഷ്യൻ ഡോ. ശൂരനാട് മധു കുമാർ എന്നിവർ സംസാരിച്ചു. പ്രൊഫ . പ്രീയ.പി കൃതജ്ഞത രേഖപ്പെടുത്തി .
ശ്രീ. രാജേഷ് കൃഷ്ണൻ, ശ്രീ. ശിവസുതൻ,നേതാജി ഗ്രന്ഥശാല സെക്രട്ടറി ശ്രീ. വി. എസ് വിനോദ് ,ശ്രീമതി. ഗ്ലെന്നിന് യുജിൻ ,പ്രൊഫ.അനന്തകൃഷ്ണൻ, , പ്രൊഫ. ഗംഗാ ബാബു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *