തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻ കരയിൽ അരളി കഴിച്ച് പശുക്കൾ ചത്തു. ചക്കാലയ്ക്കൽ സ്വദേശി വിജേഷിന്‍റെ ആറ് പശുക്കളാണ് ചത്തത്. അടുത്തിടെ പത്തനംതിട്ടയിലെ അടൂർ തെങ്ങമത്തും അരളി ചെടിയുടെ ഇലകൾ കഴിച്ച പശുവും കിടാവും ചത്തിരുന്നു. പിന്നാലെയാണ് തിരുവനന്തപുരത്തും സമാനമായ സംഭവം ഉണ്ടായത്