അറസ്റ്റ് രാഷ്ട്രീയപ്രേരിതം: എതിർസത്യവാങ്മൂലവുമായി കെജ്‌രിവാൾ

0

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട അറസ്റ്റിൽ ഇഡിക്കെതിരേ സുപ്രീം കോടതിയിൽ എതിർസത്യവാങ്മൂലം സമർപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.

അഴിമതിയുടെ തെളിവുകൾ നശിപ്പിച്ചുവെന്ന ഇഡിയുടെ ആരോപണത്തെ കെജ്‌രിവാൾ എതിർത്തു. തനിക്കെതിരേ തെളിവുകളില്ലാത്തതിനാൽ അറസ്റ്റിനെ ന്യായീകരിക്കുന്നതിനായി രൂപീകരിക്കുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് അവയെന്നാണ് കെജ്‌രിവാൾ കോടതിയിൽ വ്യക്തമാക്കിയത്.

തന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും കെജ്‌രിവാൾ ആവർത്തിച്ചു. പ്രതിപക്ഷത്തെ തകർക്കാൻ ഭരണകക്ഷി ഏതു വിധത്തിലെല്ലാം ഇഡി അടക്കമുള്ള ഏജൻസികളെ ദുരുപയോഗം ചെയ്യുമെന്നതിന്‍റെ ഉത്തമോദാഹാരണമാണ് തന്‍റെ അറസ്റ്റെന്നും കെജ്‌രിവാൾ ആരോപിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *