അറവുകാട് ശ്രീദേവി ക്ഷേത്രത്തിൽ പൊങ്കാല വഴിപാട്
ആലപ്പുഴ: പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക ദിനമായ ഫെബ്രുവരി 10-ശനിയാഴ്ച രാവിലെ പൊങ്കാല വഴിപാട് നടത്തപ്പെട്ടു. ക്ഷേത്രം മേൽശാന്തി പകർന്നു നൽകിയ ഭദ്ര ദീപത്തിൽ നിന്നും ആയിരത്തോളം പൊങ്കാല അടുപ്പുകളിലേക്ക് ഭക്തർ അഗ്നി പകർന്നു. രണ്ടുവർഷംവരെ മകരമാസത്തിലെ മകയിരം നാളിൽ നടത്തിവന്ന പൊങ്കാല, കഴിഞ്ഞവർഷം മകരമാസത്തിലെ അവിട്ടം നാളിൽ പുന:പ്രതിഷ്ഠ നടത്തപ്പെട്ടതിനാൽ, ഈ വർഷം മുതൽ മകരത്തിലെ അവിട്ടം നാളിലായിരുന്നു പൊങ്കാല നടത്തിയത്.പൊങ്കാലയിൽ ആയിരത്തോളം സ്ത്രീകൾ പങ്കെടുത്തു.