ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ ; അറസ്റ്റ് മധ്യനയ അഴിമതി കേസിൽ

0

ന്യൂഡല്‍ഹി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം അറസ്റ്റ് ചെയ്തു. വീട്ടിലെത്തി രണ്ടുമണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപെടുത്തിയത്.അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിന് പിന്നാലെയാണ് ഇഡി സംഘം കെജ്രിവാളിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ വീടിനു പുറത്തു എഎപി പ്രവര്‍ത്തകർ പ്രതിഷേധിച്ചു. വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലവിൽ ക്യാമ്പ് ചെയ്യുന്നത്. കെജ്രിവാളിന്റെ ഫോണും അന്വേഷണ സംഘം പിടിച്ചു വെച്ചിരിക്കുകയാണ്.

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി എട്ടു തവണ സമന്‍സ് അയച്ചിട്ടും കെജ്രിവാൾ ഹാജരായിരുന്നില്ല. ഇതിനിടെ, അറസ്റ്റ് തടയാതിരുന്ന ഹൈക്കോടതി നടപടിക്കെതിരെ കെജ്രിവാള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അടിയന്തരമായി വാദം കേള്‍ക്കണമെന്നാവിശപ്പെട്ടിരുന്നു.

എന്നാൽ അറസ്റ്റിൽ നിന്നും ഇടക്കാല സംരക്ഷണം നൽകാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. മദ്യനയക്കേസിൽ ഇഡി ചോദ്യം ചെയ്യാൻ സമൻസ് അയച്ച സാഹചര്യത്തിൽ കെജ്രിവാൾ ഇന്ന് കോടതിയെ സമീപിക്കുകയായിരുന്നു. ഇരുപക്ഷത്തിന്റെ വാദവും കേട്ടിട്ടുണ്ടെന്നും, ഈ ഘട്ടത്തിൽ സംരക്ഷണം നൽകാനാകില്ലെന്നും കോടതി അറിയിച്ചിരുന്ന സാഹചര്യത്തിലാണ് അറസ്റ്റ്.

ചോദ്യം ചെയ്യലിനായി എത്തിയാൽ അറസ്റ്റ് ചെയ്യില്ലെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൽ നിന്ന് ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ ഇന്ന് രാവിലെ പുതിയ ഹർജി സമർപ്പിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *