പറശ്ശിനിക്കടവ് മുത്തപ്പൻ്റെ പേരില്‍ വിൽക്കുന്നത് വ്യാജ അരവണ പായസം : ക്ഷേത്രം

0

 

കണ്ണൂർ :പറശ്ശിനിക്കടവ് മുത്തപ്പൻ്റെതെന്ന പേരില്‍ മുത്തപ്പൻ്റെ ചിത്രത്തോടെ വില്‍ക്കപ്പെടുന്ന അരവണ പായസത്തിന് ക്ഷേത്രവുമായി ഒരു ബന്ധവുമില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ. 

ക്ഷേത്രത്തിന് സമീപത്തെ ചില കടകളില്‍ പറശ്ശിനിക്കടവ് മുത്തപ്പൻ പേരില്‍ അരവണ വില്‍പന വ്യാപകമായത് ശ്ര ദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ക്ഷേത്രം ഭാരവാഹികളുടെ ഔദ്യോഗിക പ്രസ്‌താവന വന്നിരിക്കുന്നത്.

“പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ അരവണ പായസത്തെ കുറിച്ചുള്ള പരാമര്‍ശം ഭക്തര്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ട്. ആവിയില്‍ വേവിച്ച പയറും തേങ്ങാക്കൊത്തുമാണ് മുത്തപ്പന് സമര്‍പ്പിക്കുന്നത്. അരവണ പായസത്തിന്റെ പേരില്‍ കച്ചവടം നടത്തുന്ന വ്യാപാരികളുമായി പറശ്ശിനി മടപ്പുരയ്ക്ക് യാതൊരു ബന്ധവുമില്ല-“ക്ഷേത്രം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അരവണ പായസം വില്‍ക്കുന്ന കടകള്‍ക്ക് ക്ഷേത്രം അധികാരികൾ നോട്ടീസ് നല്‍കിയിട്ടുണ്ട്. കുറച്ചുകാലമായി ക്ഷേത്ര പരിസരങ്ങളിലുള്ള കടകളില്‍ അരവണ പായസ വിൽപ്പന നടന്നുവരുന്നുണ്ട് . വിവരമറിഞ് പായസം പാത്രങ്ങളില്‍ നിന്ന് ക്ഷേത്രത്തിന്റെ പേര് മാറ്റാന്‍ കടയുടമകള്‍ക്ക് നോട്ടീസ് നല്‍കി.

തെയ്യം അണിയാതെ ഭക്തരെ അനുഗ്രഹിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന്, മുത്തപ്പന്‍ തെയ്യം കെട്ടിയാടുന്ന കോലധാരിയായ ബാലകൃഷ്ണന്‍പെരുവണ്ണാനെ ക്ഷേത്രം ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തു.

Aravana in Parassinikadavu Muthappan’s name: Fake, says temple.

Kannur: The sale of aravana payasam by some shopkeepers, claiming it is the prasadam (sacred offering) of Parassinikadavu Muthappan, in Kannur has sparked concern among devotees.The rampant sale of aravana by some shops near the temple in the deity’s name has prompted authorities of the Parassini Madappura Sree Muthappan temple to step in and issue a clarification.“News related to Parassini Madappura Sree Muthappan is being circulated on social media. The mention of aravana payasam in the news has resulted in misunderstanding among devotees,” a release from the temple said. “Only steamed kidney beans and coconut kernel pieces are offered to Muthappan. Parassini Madappura has no connection with the traders doing business in the name of Sri Muthappan Aravana Payasam,” the release said.

“A video of a koladhari of Parassini Madappura, who is misleading devotees by giving blessings while not wearing a kolam without the permission or consent of the Madappura authorities for selfish reasons, is circulating on social media. The Madappura authorities have taken action against the koladhari. Devotees should be vigilant against such anti-traditional activities that tarnish the name of the Madappura,” the release said.

Spread the love

Leave a Reply

Your email address will not be published. Required fields are marked *