ശബരിമലയില്‍ അരവണ വില്പന തടഞ്ഞ വിധി റദ്ദാക്കി;സുപ്രീം കോടതി
അരവണയില്‍ കീടനാശിനി സാന്നിധ്യമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ശബരിമലയില്‍ അരവണ വില്പന തടഞ്ഞുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി നിലനില്‍ക്കുന്നത് ആയിരുന്നില്ലെന്നാണ് സുപ്രീം കോടതി പരിശോധിച്ച്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ അപ്പീൽ സുപ്രീംകോടതി അനുവദിക്കുകയും ചെയ്തു. വിൽപന തടഞ്ഞതിനെ തുടർന്ന് കെട്ടിക്കിടന്ന അരവണ നശിപ്പിക്കാൻ സുപ്രീം കോടതി നേരത്തെ അനുവാദം നൽകിയിരുന്നു.