എ.ആർ റഹ്മാൻ ആശുപത്രി വിട്ടു

ചെന്നൈ:ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ആശുപത്രി വിട്ടു. പതിവു പരിശോധനകൾക്കു ശേഷമാണ് റഹ്മാനെ ഡിസ്ചാർജ് ചെയ്തതെന്ന് കുടുംബം അറിയിച്ചു. നിർജ്ജലീകരണം മൂലം ഞായറാഴ്ച രാവിലെയാണ് എ.ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വാർത്ത അറിഞ്ഞ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഡോക്ടർമാരുമായി ബന്ധപ്പെടുകയും എ.ആർ റഹ്മാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എക്സിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. നിർജ്ജലീകരണം മൂലമാണ് എ.ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരി ഫാത്തിമ ശേഖർ നേരത്തെ ആരാധകരെ അറിയിച്ചിരുന്നു.