കെജ്രിവാളിന്റെ ഫോൺ അൺലോക്ക് ചെയ്ത് നൽകാനാകില്ലെന്ന് ആപ്പിൾ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഐ ഫോൺ ലോക്ക് നീക്കി നൽകണമെന്ന ഇ.ഡി ഉന്നയിച്ച ആവശ്യം നിരാകരിച്ച് ആപ്പിൾ കമ്പനി. എക്സൈസ് നയ അഴിമതിയിലെ അന്വേഷണത്തിന്റെ ഭാഗമായി കെജ്രിവാളിന്റെ ഫോൺ ആക്സസ് ചെയ്ത് നൽകണമെന്ന് ഇ.ഡി ‘അനൗപചാരികമായി’ ആപ്പിളിനോട് പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്യ് ജയിലിലടച്ച കെജ്രിവാളിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന നടപടിയുടെ ഭാഗാമായാണ് ആപ്പിൾ കമ്പനിയെ ഇ.ഡി സമീപിച്ചത്.എന്നാൽ മൊബൈൽ ഉടമയുടെ പാസ്വേഡ് ഉപയോഗിച്ച് മാത്രമെ ഡാറ്റ അക്സസ് ചെയ്യാൻ കഴിയൂവെന്നും വിവരങ്ങൾ ചോർത്തി നൽകില്ലെന്നും ആപ്പിൾ മറുപടി പറഞ്ഞു.
കഴിഞ്ഞ മാസം 21നാണ് ഇ ഡി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ലംഖിച്ചുകൊണ്ട് നടന്ന അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും റിമാൻഡ് ഉത്തരവ് റദ്ദാക്കണമെന്നുമാണ് കെജ്രിവാളിന്റെ ഹർജിയിലെ പ്രധാന ആവശ്യം. കേസിലെ പ്രതികളും പിന്നീട് മാപ്പ് സാക്ഷികളായവരുമായ വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് അറസ്റ്റ് നടന്നത്.