മസാല ബോണ്ട് കേസ്; തോമസ് ഐസക്കിനെതിരെയുള്ള ഇഡിയുടെ അപ്പീൽ ഇന്ന് വീണ്ടും പരിഗണിക്കും

0

മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിനെതിരെയുള്ള ഇഡിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവും ഇഡി സമൻസിനെതിരായ ഐസക്കിന്റെ ഹർജിയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇഡിയുടെ അപ്പീൽ.

മസാല ബോണ്ടിലെ ചില ഇടപാടുകളെ കുറിച്ചുള്ള വ്യക്തതയ്ക്കായി തോമസ് ഐസക്കിന്റെ വിശദീകരണം ആവശ്യമാണെന്നു സിംഗിൾ ബഞ്ച് മുമ്പ് നിരീക്ഷിച്ചിരുന്നു. നടത്തിയിരുന്നു. അങ്ങനെയിരിക്കെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിർദേശം അനുചിതമാണെന്ന് ചൂണ്ടിക്കാട്ടി ഇഡി ഇപ്പോൾ അപ്പീൽ നൽകിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *