പ്രിയങ്കയ്ക്ക് 1984 എന്നെഴുതിയ ബാഗ് സമ്മാനിച്ച് അപരാജിത സാരംഗി

0

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിക്ക് ബാഗ്‌ സമ്മാനിച്ച് ഞെട്ടിച്ചിരിക്കുകയാണ് ബിജെപി എംപി അപരാജിത സാരംഗി. ശീത കാലസമ്മേളനത്തിന്‍റെ അവസാന ദിവസമായ ഇന്ന് പാര്‍ലമെന്‍റിന്‍റെ പുറത്തെ നടപ്പാതയില്‍ വച്ചാണ് ഇവര്‍ പ്രിയങ്കയ്ക്ക് ബാഗ് സമ്മാനിച്ചത്. 1984 എന്ന ചോര കിനിയുന്ന അക്കങ്ങള്‍ ആണ് ഇതില്‍ ആലേഖനം ചെയ്‌തിട്ടുള്ളത്.

മുന്‍ പ്രധാനമന്ത്രിയും പ്രിയങ്കയുടെ മുത്തശിയുമായ ഇന്ദിര ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് രാജ്യത്ത് അരങ്ങേറിയ സിക്ക് വിരുദ്ധ കലാപങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ് ഈ ബാഗിലെ 1984 എന്ന എഴുത്ത്. പ്രിയങ്കയ്ക്കും കുടുംബത്തിനും 1984ലെ ആ പാപഭാരങ്ങളില്‍ നിന്ന് മോചനമുണ്ടാകുമോ എന്നും അപരാജിത പിന്നീട് മാധ്യമങ്ങളോട് ചോദിച്ചു. രാജ്യത്ത് അവര്‍ നടത്തിയ കൂട്ടക്കൊലകളൊന്നും ലോകത്ത് ഒരിടത്തും നടക്കുന്നില്ലെന്നും അപരാജിത ചൂണ്ടിക്കാട്ടി.

ബാഗ് സ്വീകരിച്ച് പുഞ്ചിരിയോടെ നടന്ന് പോകുന്ന പ്രിയങ്കയെ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്ന ദൃശ്യങ്ങളില്‍ നമുക്ക് കാണാം. പലസ്‌തീനോടും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ബാഗുകളുമായി പാര്‍ലമെന്‍റിലെത്തി പ്രിയങ്ക ചര്‍ച്ച ആയതിന് പിന്നാലെ പ്രിയങ്കയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *