മുഖ്യമന്ത്രിക്ക് എതിരെ ഇ കെ സുന്നി വിഭാഗത്തിന് പിന്നാലെ എ പി വിഭാഗവും

0

പൂഞ്ഞാർ സംഭവത്തിൽ മുഖ്യമന്ത്രിക്ക് എതിരെ ഇ കെ സുന്നി വിഭാഗത്തിന് പിന്നാലെ എ പി വിഭാഗവും രംഗത്തെത്തി. എപി വിഭാഗത്തിന്റെ മുഖപത്രമായ സിറാജിൽ മുഖ്യമന്ത്രിയെ വിമർശിച്ചു മുഖപ്രസംഗം.മുഖ്യമന്ത്രി പ്രസ്താവന തിരുത്തണമെന്നാവിശ്യപെട്ടാണ് മുഖപ്രസംഗം.മുഖ്യമന്ത്രിയുടെ പ്രതികരണം വസ്തുതകള്‍ ശരിയായി മനസ്സിലാക്കാതെയാണെന്നും കുറ്റകൃത്യങ്ങള്‍ക്ക് മതഛായ നല്‍കുന്നത് നാടിനെ അരക്ഷിതമാക്കുമെന്നും മുഖപ്രസംഗത്തിൽ പറേന്നുണ്ട്.

കേരള മുഖ്യമന്ത്രിയെ പോലെ പരിണിതപ്രജ്ഞനായ ഒരു ഭരണാധികാരിയില്‍ നിന്ന് ഇത്തരം പ്രസ്താവനകള്‍ ഉണ്ടായിക്കൂടാ.. സംഘപരിവാറിനെ മൂലക്കിരുത്താൻ ബാധ്യതപ്പെട്ടവരാണ് കേരളത്തിലെ ഇടത് ഐക്യമുന്നണി ഓരോ വാക്കിലും സൂക്ഷ്മത ഉണ്ടാകണംമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.വിഷയത്തിൽ പൊലീസ് പക്ഷപാത നിലപാട് ആണ് സ്വീകരിച്ചതെന്നും ,അത് ശരി വെക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നും ആക്ഷേപം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *