ഛോട്ടാ മുംബൈ എഫ്‍ഡിഎസിന്റെ സമയം വെളിപ്പെടുത്തി അൻവര്‍ റഷീദ്

മോഹൻലാലിന്റെ ഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത്, 2007 ല്‍ പുറത്തെത്തിയ ഛോട്ടാ മുംബൈ എന്ന ചിത്രമാണ് 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളില്‍ എത്തുന്നത്. അടുത്തിടെയാണ് പ്രഖ്യാപനം നടത്തിയത്. ഏറെക്കാലമായി മോഹന്‍ലാല്‍ ആരാധകര്‍ ആവശ്യപ്പെടുന്ന റീ റിലീസുകളില്‍ ഒന്നാണ് ഇത്. ജൂണ്‍ ആറിനാണ് ഛോട്ടാ മുംബൈ തിയറ്ററുകളില്‍ വീണ്ടും എത്തുക. ഇക്കാര്യം മോഹൻലാലും സ്‍ഥിരീകിരിച്ചിരുന്നു.രാവിലെ 10 മണിക്കായിരിക്കും ചിത്രത്തിന്റെ ആദ്യ ഷോ നടക്കുക എന്ന് അൻവര്‍ റഷീദും അറിയിച്ചിരിക്കുകയാണ്.
ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്‍റെ രചയിതാവ്. മിഴിവുറ്റ കഥാപാത്രങ്ങളും രസകരമായ കഥാസന്ദര്‍ഭങ്ങളും ചിത്രത്തില്‍ ആവോളം ഉണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ എത്തി. മോഹന്‍ലാല്‍ തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ഗാമ ആയപ്പോള്‍ നടേശന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു.