മധുവിധുകഴിഞ് അവർ മടങ്ങിയത് മരണത്തിലേയ്ക് …!!

0
nikhil anu

812fcff50acc3fcf04995ede772f8200

പത്തനംതിട്ട : എട്ട് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 15 ദിവസങ്ങൾക്ക് മുമ്പാണ് ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും അനു​ഗ്രഹശിസ്സുകളോടെ അനുവും നിഖിലും പള്ളിയിൽ വെച്ച് വിവാഹിതരാകുന്നത്.
വിവാഹം നടന്ന അതേ പള്ളിയിലാണ് അവസാന യാത്രയ്ക്കായി അവരെത്തുന്നതും..!
മലേഷ്യയിൽ മധുവിധുവിന് പോയ ശേഷം മടങ്ങിയെത്തുമ്പോൾ കാത്തിരിക്കുന്നത് മരണമാണെന്ന് ആരുമറിഞ്ഞില്ല !
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇവരെ കൂട്ടിക്കൊണ്ടുവരികയായിരുന്നു ബിജുപി ജോർജ്ജും ഈപ്പൻ മത്തായിയും.ഇവരുടെ മക്കളാണ് അനുവും അഖിലും. ബിജു ആണ് കാർ ഓടിച്ചിരുന്നത്. അദ്ദേഹം ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.വീടിന് വെറും ഏഴ് കിലോമീറ്റർ അകലെയാണ് അപകടം സംഭവിക്കുന്നത് .കാറിന്റെ മുൻവശമാകെ തകർന്ന നിലയിലായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഈപ്പൻ മത്തായി, നിഖിൽ, ബിജു എന്നിവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു .ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്.! നാളെ അനുവിൻ്റെ ജന്മദിനമായിരുന്നു!

കാനഡയിലാണ് നിഖിൽ ജോലി ചെയ്യുന്നത്. അനുവിനെയുംകൂട്ടി കാനഡയിലേയ്ക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അഖിൽ .

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽകലഞ്ഞൂർ മുറിഞ്ഞകല്ലിൽ പുലർച്ചെ 4:05 ന് ,തെലങ്കാനയിൽ നിന്നുള്ള ശബരിമല ഭക്തർ സഞ്ചരിച്ച മിനി ബസ് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന ഏതാനും തീർഥാടകർക്ക് ​ഗുരുതരമല്ലാത്ത പരിക്കുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *