സിനിമ നിർമ്മാതാവ് ജി ,സുരേഷ്‌കുമാറിനെ വിമർശിച്ചുകൊണ്ടുള്ള FB പോസ്റ്റ് ആൻറണി പെരുമ്പാവൂർ പിൻവലിച്ചു .

തിരുവനന്തപുരം : സിനിമ നിർമ്മാതാവ് ജി ,സുരേഷ്‌കുമാറിനെ വിമർശിച്ചുകൊണ്ടുള്ള FB പോസ്റ്റ് ആൻറണി പെരുമ്പാവൂർ പിൻവലിച്ചു . ഒരാഴ്ചയ്‌ക്കകം പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫിലിം ചേംബർ, ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നൽകിയിരുന്നു.ഏഴുദിവസത്തിനം എഫ് ബി പോസ്റ്റ് പിൻവലിച്ച് നോട്ടിസിന് മറുപടി നൽകിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും ചേംബർ അറിയിച്ചിരുന്നു.
ആന്റണി പെരുമ്പാവൂരുമായി സമവായത്തിനില്ലെന്ന് സുരേഷ് കുമാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിനിമാ സമരത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് താരസംഘടനയായ അമ്മ യും നിലപാടെടുത്തിരുന്നു.
മലയാള സിനിമയുടെ ലാഭനഷ്ടങ്ങളെക്കുറിച്ചും എംപുരാന്റെ ബജറ്റിനെക്കുറിച്ചും നടന്മാർ നിർമ്മിക്കുന്ന സിനിമ പ്രദർശിപ്പിക്കില്ലെന്നുള്ള സുരേഷ്‌കുമാറിൻ്റെ പ്രസ്താവനയെ വിമർശിച്ചാണ് ആന്റണി
പെരുമ്പാവൂർ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നത് .സിനിമാ സമര പ്രഖ്യാപനംസുരേഷ്‌കുമാറിൻറെ വ്യക്തിപരമായ നിലപാടായിരിക്കാമെന്നും ആന്റണി പറഞ്ഞിരുന്നു.
എന്നാൽ ജി. സുരേഷ് കുമാർ സംസാരിച്ചത് സിനിമയ്ക്ക് വേണ്ടിയാണെന്നും ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശരിയായ നടപടിയായി കാണുന്നില്ലെന്നും വിയോജിപ്പുകൾ സംഘടനയോടാണ് പറയേണ്ടതെന്നും ഒരാഴ്‍ചയ്‌ക്കകം പോസ്റ്റ് പിൻവലിച്ച് വിശദീകരണം നൽകണമെന്നും ആന്റണി പെരുമ്പാവൂരിനോട് ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ. ജേക്കബ് ആവശ്യപ്പെട്ടു .
അതെ സമയം അഭിനേതാക്കളുടെ പ്രതിഫലം കുറയ്‌ക്കുന്ന കാര്യത്തിൽ തുറന്ന ചർച്ചയ്‌ക്ക് തയ്യാറാണെന്ന് ‘അമ്മ’ അറിയിച്ചിരുന്നു.നിർമാതാക്കളുടെ സംഘടന വക്കീൽ നോട്ടീസ് അയച്ച സംഭവത്തിൽ അഡ്‌ഹോക് കമ്മിറ്റി അംഗം ജയൻ ചേർത്തലയ്‌ക്ക് നിയമസഹായം നൽകുവാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.