ഛത്തീസ്ഗഡിൽ വീണ്ടും ഏറ്റുമുട്ടൽ; 12 മാവോയിസ്റ്റുകളെ സേന വധിച്ചു

ചത്തീസ്ഗഡ് : ചത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു.ബിജാപ്പൂരിലെ നേഷണൽ പാർക്കിനുസമീപമാണ് സംഭവം .രണ്ടു ജവാന്മാർക്ക് വീരമൃത്യു സംഭവിച്ചു.മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
ജനുവരി 16ന് ഛത്തീസ്ഗഡിൽ സമാനമായ രീതിയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.വെടിവെപ്പിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു .ഈ മാസം ഒന്നിന് , ബിജാപൂരിൽ 8 മാവോയിസ്റ്റുകളെയും സുരക്ഷാസേന വധിച്ചിരുന്നു.