അണ്ണാ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

0

ചെന്നൈ :ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റിയിൽ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിയെ പിടികൂടി. ഗ്രേറ്റർ ചെന്നൈ പോലീസ് കമ്മീഷണർ ഇക്കാര്യം സ്ഥിരീകരിച്ചു. . പ്രതി ഇപ്പോൾ കസ്റ്റഡിയിലാണ്, അന്വേഷണം പുരോഗമിക്കുകയാണ്. രണ്ടാം വർഷ വിദ്യാർത്ഥിനിയെ കാമ്പസിൽ വെച്ച് രണ്ട് പേർ ബലാത്സംഗം ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നുണ്ടായ വൻ ജനരോഷത്തെ തുടർന്നാണ് ഈ അറസ്റ്റ്.
സർവകലാശാലയ്ക്കു സമീപം കട നടത്തുന്ന ജ്ഞാനശേഖരൻ എന്ന യുവാവിനെയാണ് പിടികൂടിയത്.പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയത് നിരവധി സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങൾ .

ക്രിസ്മസ് പരിപാടിയിൽ പങ്കെടുത്ത ശേഷം ഇരയും പുരുഷ സുഹൃത്തും സർവകലാശാലയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഇരിക്കുമ്പോഴാണ് കുറ്റകൃത്യം നടന്നത്. സംഭവത്തിൽ പ്രതികളെ പിടികൂടാൻ നാല് പ്രത്യേക സംഘങ്ങളെ പോലീസ് രൂപീകരിച്ചിട്ടുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *