അനിതയുടെ കോടതിയലക്ഷ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
ഐസിയു പീഡന കേസിലെ അതിജീവിതയെ പിന്തുണച്ചതിന്റെ നഴ്സിംഗ് ഓഫീസർ പിബി അനിത ആരോഗ്യവകുപ്പിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.അതിജീവിതയെ പിന്തുണച്ചതിന്റെ പേരിൽ അനിതയെ സ്ഥലം മാറ്റുക ആയിരുന്നു.ഏപ്രിൽ ഒന്നിനകം കോഴിക്കോട്ടെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചാണ് അനിത കോടതിയെ സമീപിച്ചത്. മാർച്ച് ഒന്നിനായിരുന്നു ഇടുക്കിയിലേക്കുള്ള അനിതയുടെ സ്ഥലം മാറ്റം റദ്ദാക്കി കോഴിക്കോട് തന്നെ നഴ്സിംഗ് ഓഫീസർ തസ്തികയിൽ നിയമിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.