മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിന് കല്ലേറിൽ പരിക്ക്
നാഗ്‌പൂർ : ഇന്നലെ വൈകുന്നേരം വൈകിട്ട് നാഗ്പൂരിനടുത്ത് കട്ടോലിലേക്ക് മടങ്ങുന്നതിനിടെ മുൻ ആഭ്യന്തരമന്ത്രിയും എൻസിപി (എസ്‌പി) നേതാവുമായ അനിൽ ദേശ്മുഖിൻ്റെ കാറിന് നേരെ അജ്ഞാതർ കല്ലെറിഞ്ഞു. തലയ്ക്ക് പരിക്കേറ്റ ദേശ്മുഖിനെ നാഗ്പൂരിലെ അലക്സിസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഹാരാഷ്ട്ര വികാസ് അഘാഡി (എംവിഎ) സർക്കാരിലെ ആഭ്യന്തര മന്ത്രിയായിരുന്ന 74 കാരനായ ദേശ്മുഖ്, കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി എന്നീ കുറ്റങ്ങൾ ചുമത്തി 2021 ൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുകയും നിലവിൽ ജാമ്യത്തിലുമാണ് . അദ്ദേഹത്തിൻ്റെ മകൻ സലിൽ ദേശ്മുഖ് കറ്റോളിൽ നിന്നുള്ള എൻസിപി (എസ്പി) സ്ഥാനാർത്ഥിയാണ്..മുതിർന്ന കോൺഗ്രസ് നേതാവ് ബാലാസാഹേബ് തൊറാട്ട് ആക്രമണത്തെ അപലപിക്കുകയും, നാഗ്പൂർ ജില്ലയിൽ നിന്നുള്ള ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ ആരോപണമുന്നയിക്കുകയും
ചെയ്തു.ആഭ്യന്തര മന്ത്രിയുടെ ജന്മദേശമായ ജില്ലയിൽ ക്രമസമാധാനമില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ അടിയന്തര ഇടപെടൽ വേണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു മുൻ ആഭ്യന്തര മന്ത്രിയെ കല്ലെറിഞ്ഞത് രാഷ്ട്രീയ പ്രേരിതമാണോ എന്ന് പരിശോധിക്കണം-എന്ന് എൻസിപി (എസ്പി) മുഖ്യ വക്താവായ മഹേഷ് തപസെ പറഞ്ഞു .