അനിൽ ആന്റണിയുടെ സ്ഥാനാർത്ഥിത്വത്തിൽ ബിജെപിയിലും എതിർപ്പ്
പത്തനംതിട്ട: ലോക്സഭാ മണ്ഡലത്തിലേക്കുള്ള അനിൽ ആന്റണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ബിജെപി നേതാവ് എതിർപ്പ് പ്രകടിപ്പിച്ചു. കർഷകമോർച്ചയുടെ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് അനിൽ ആന്റണിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. അനിലിന്റെ സ്ഥാനാർത്ഥിത്വം പിതൃശൂന്യ നിലപാടെന്ന് ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് പ്രതികരണം. പ്രതികരണത്തിന് പിന്നാലെ ശ്യാം തട്ടയിലിനെ സ്ഥാനത്ത് നിന്ന് നീക്കിയതായി നേതൃത്വം അറിയിച്ചു.തുടർന്ന് സ്ഥാനത്ത് നിന്ന് താൻ സ്വയം പിന്മാറിയതാണെന്നും.ആരും പുറത്താക്കിയതല്ലെന്നും ശ്യാം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു