അനിൽ അംബാനി ഭൂട്ടാനിലേക്ക്; റിലയൻസ് പവർ, ഇൻഫ്രാ ഓഹരികൾക്ക് മികച്ച നേട്ടം

0

 

സോളാർ, ജലവൈദ്യുതി ഉൽപാദന പദ്ധതികളുമായി അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് ഭൂട്ടാനിലേക്ക്. 1,270 മെഗാവാട്ടിന്റെ പുനരുപയോഗ ഊർജോൽപാദന പദ്ധതിയാണ് ഗ്രൂപ്പ് നടപ്പാക്കുക. ഇതിൽ 500 മെഗാവാട്ടിന്റെ സൗരോർജപ്പാടം (സോളാർ പ്ലാന്റ്) പദ്ധതിയും ഉൾപ്പെടുന്നു. ഭൂട്ടാനിലെ ഏറ്റവും വലിയ സൗരോർജ പദ്ധതിയായിരിക്കും ഇത്.ഭൂട്ടാൻ സർക്കാരിന്റെ വാണിജ്യ വിഭാഗമായ ഡ്രക് ഹോൾഡിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. റിലയൻസ് ഗ്രൂപ്പിലെ കമ്പനികളായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ എന്നിവയുടെ സംയുക്ത സംരംഭമായ റിലയൻസ് എന്റർപ്രൈസസിനാണ് പദ്ധതിയുടെ ചുമതല.

പ്രിഫറൻഷ്യൽ ഓഹരി വിൽപനയിലൂടെ 3,014 കോടി രൂപയുടെ മൂലധന സമാഹരണത്തിനും ഒരുങ്ങുകയാണ് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഓഹരിവില ഇന്ന് ഒരു ശതമാനത്തോളം ഉയർന്ന് 335.40 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്. റിലയൻസ് പവർ ഓഹരി 5% ഉയർന്ന് അപ്പർ-സർക്യൂട്ടിൽ 53.65 രൂപയിലുമെത്തി. കഴിഞ്ഞ ഒരുമാസത്തിനിടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഓഹരി 70 ശതമാനത്തോളമാണ് ഉയർന്നത്. റിലയൻസ് പവർ 81 ശതമാനവും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *