അങ്കണവാടിയില്‍ കുട്ടി വീണ സംഭവം, ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

0

തിരുവനന്തപുരം: തിരുവനന്തപുരം മാറനെല്ലൂരില്‍ അങ്കണവാടിയില്‍ മൂന്ന് വയസുകാരി വൈഗ വീണ സംഭവത്തില്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. അങ്കണവാടി വര്‍ക്കറെയും ഹെല്‍പ്പറെയുമാണ് ജില്ലാ ശിശു വികസന ഓഫീസര്‍ സസ്‌പെന്‍ഡ് ചെയ്തത്. ജീവനക്കാര്‍ ഗുരുതര കൃത്യവിലോപം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഐസിഡിഎസ് സൂപ്പര്‍വൈസറും സിഡിപിഒയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കുട്ടിയുടെ ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലാണ്. സുഷുമ്‌ന നാഡിക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. കുഞ്ഞിന്റെ കഴുത്ത് ഉറക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിക്ക് ശസ്ത്രക്രിയയില്ലാതെ മരുന്നുകള്‍ ഉപയോഗിച്ച് തിരികെ ജീവിതത്തിലക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് എസ്‌ഐടി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തുന്നത്.

എന്നാല്‍ ബേബി ചെയറില്‍ നിന്നാണ് കുട്ടി വീണതെന്ന അധ്യാപികയുടെ മൊഴിയെയും ഡോകര്‍മാര്‍ തള്ളിക്കളയുന്നു. ബേബി ചെയറില്‍ നിന്ന് വീണാല്‍ ഇത്രയും വലിയ അപകടമുണ്ടാകില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇരട്ട സഹോദരന്‍ വൈഷ്ണവ് പറഞ്ഞത് പോലെ കുട്ടി ജനലില്‍ നിന്ന് വീണെന്നാണ് അനുമാനം. വ്യാഴാഴ്ച 12.30 ഓട് കൂടിയാണ് സംഭവം നടക്കുന്നത്. എന്നാല്‍ വൈകുന്നേരത്തോടെയാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. വൈകിട്ട് കുട്ടി ഛര്‍ദിക്കുമ്പോഴാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ പരിശോധനയില്‍ വൈഗയുടെ തലയില്‍ ചെറിയ മുഴ കാണുകയായിരുന്നു. അങ്കണവാടിയില്‍ അന്വേഷിച്ചപ്പോള്‍ കുട്ടി വീണ കാര്യം പറയാന്‍ മറന്നുപോയെന്നായിരുന്നു ജീവനക്കാരുടെ മറുപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *