രാഹുല്‍ ഗാന്ധിക്കെതിരായ തന്റെ സ്ഥാനാർത്ഥിത്വം ശരിയായില്ല: ആനി രാജ

0

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരായ തന്റെ സ്ഥാനാർത്ഥിത്വം ശരിയായില്ലെന്ന് സിപിഐ നേതാവ് ആനി രാജ. മത്സരിച്ചത് തന്റെ തീരുമാനമായിരുന്നില്ല. പാർട്ടി കേരള ഘടകത്തിന്റെ ആവശ്യം ഏറ്റെടുക്കുകയായിരുന്നുവെന്നും ആനി രാജ പറഞ്ഞു. വയനാട്ടില്‍ രാഹുലിനെതിരെ ആനി മത്സരിക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായം സിപിഐ ദേശീയ നിർവാഹക സമിതി യോഗത്തില്‍ ഉയർന്നപ്പോഴായിരുന്നു ആനി രാജയുടെ അഭിപ്രായ പ്രകടനം.

കോണ്‍ഗ്രസിന്റെ പ്രധാന നേതാവായ രാഹുല്‍ഗാന്ധിക്കെതിരെ സിപിഐയുടെ ദേശീയ മുഖമായ ആനി രാജ മത്സരിച്ചത് ഇന്ത്യ സഖ്യത്തെ പരിഹസിക്കാൻ ബിജെപി ആയുധമാക്കിയെന്നും ഇതിന് അവസരമൊരുക്കേണ്ടിയിരുന്നില്ലെന്നും യോഗത്തില്‍ വിമർശനം ഉയർന്നു. മത്സരംകൊണ്ട് സിപിഐക്കോ ആനി രാജയ്‌ക്കോ നേട്ടമുണ്ടായിട്ടില്ല. രാഹുലിന്റെ ഭൂരിപക്ഷത്തില്‍ ഇടിവുണ്ടായെന്നത് വസ്തുതയാണ്. ആനി രാജയുടെ സാന്നിധ്യംകൊണ്ട് സിപിഐക്ക് മണ്ഡലത്തില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ലെന്നും വിമർശനം ഉയർന്നു.

പാര്‍ട്ടിയുടെ ഉയര്‍ന്ന ഘടകമായ ദേശീയ സെക്രട്ടേറിയറ്റില്‍ അന്തരിച്ച കാനം രാജേന്ദ്രന് പകരം ആനി രാജയെ ഉള്‍പ്പെടുത്താന്‍ ധാരണയായി. കാനത്തിന് പകരം കേരളത്തിലെ മുതിർന്ന നേതാവായ കെ പ്രകാശ് ബാബു ദേശീയ സെക്രട്ടേറിയേറ്റില്‍ വരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ രാജ്യസഭ സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ, ദേശീയ സെക്രട്ടേറിയേറ്റിലേക്കും പ്രകാശ് ബാബുവിനെ തഴഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *