കേദാർനാഥിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു
കേദാർനാഥ് : ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഞായറാഴ്ച രാവിലെയുണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയുമാണ് മരിച്ചത്. അപകടത്തിൽ 8 പേർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെയുണ്ടായ ശക്തമായ മഴയിലാണ് മണ്ണിടിഞ്ഞത്. മണ്ണിന് പുറമെ പാറക്കല്ലുകളും ഇടിഞ്ഞ് വീണത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. കേദാർനാഥിലെ ഗൗരികുണ്ഡിനും ചിർബാസയ്ക്കും ഇടയിലാണ് മണ്ണിടിച്ചിൽ സംഭവിച്ചിരിക്കുന്നത്.