അനശ്വര -ദീപു കരുണാകരൻ തര്‍ക്കം; ‘ അമ്മ’ ഇടപെടുന്നു

തിരുവനന്തപുരം : മിസ്‌റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍ എന്ന സിനിമയുടെ സംവിധായകന്‍ ദീപു കരുണാകരനും നടി അനശ്വര രാജനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ താരസംഘടനയായ അമ്മ ഇടപെടുന്നു. ഈ മാസം എട്ടിന് ഇരുവരേയും ഒന്നിച്ചിരുത്തി പ്രശ്‌നത്തിന്‍റെ വിശദീകരണം തേടും.
സംവിധായകന്‍ നടിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നതോടെ അനശ്വര അമ്മയില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് താരസംഘടനയുടെ നടപടി. ഇതേസമയം ദീപു കരുണാകരന്‍ അനശ്വരയ്ക്കെതിരെ ഫെഫ്‌കയില്‍ പരാതിപ്പെട്ടിരുന്നു.
ദീപു കരുണാകരന്‍റെ ആരോപണത്തിന് മറുപടിയുമായി അനശ്വര രംഗത്ത് എത്തിയിരുന്നു. മിസ്‌റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍ എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി സഹകരിക്കാന്‍ നടി അനശ്വര രാജന്‍ വൈമുഖ്യം കാണിക്കുന്നുവെന്ന സംവിധായകന്‍റെ ആരോപണത്തിനെതിരെയാണ് മറുപടിയുമായി നടി രംഗത്ത് വന്നത്. ദീപു കരുണാകരന്‍ ഉന്നയിച്ച ആരോപണം തെറ്റാണെന്നും ദീപുവിന്‍റെ പരാമര്‍ശങ്ങള്‍ ഏറെ വേദനിപ്പിച്ചെന്നും നടി പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് താരത്തിന്‍റെ പ്രതികരണം.