ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിംഗ് ധന്യമാക്കി; ബിൽ ഗേറ്റ്സും, ബോളിവുഡ് താരങ്ങളും
ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും ജാംനഗറിലെ പ്രീവെഡ്ഡിംഗ് ആഘോഷം ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ആഡംബരപൂർണമാക്കി തീർത്ത് അതിഥികൾ.ലോകോത്തര ബിസിനസ് ഐക്കൺ ബിൽ ഗേറ്റ്‌സ് മുതൽ മുൻനിര ബോളിവുഡ് താരങ്ങൾ വരെ സവിശേഷമായ ഇന്ത്യൻ വസ്ത്രത്തിലാണ് ചടങ്ങിൽ പങ്കെടുത്തത്.
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്മാരിലൊരാളായ മുകേഷ് അംബാനി കുടമ്പാഘോഷങ്ങളിലൂടെ വാർത്തകളിൽ നിറയാറുണ്ട്. ഇത്തവണ മകനായ ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിംഗ് ആഘോഷമാണ് എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നത്. കലാസാംസ്‌കാരിക, കായിക, ബിസിനസ് മേഖകളിലെ പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തു.
പരമ്പരാഗത ഇന്ത്യൻ വസ്ത്രത്തിലാണ് ഭാര്യയ്‌ക്കൊപ്പം ബിൽ ഗേറ്റ്‌സ് പ്രീവെഡ്ഡിംഗ് ആഘോഷങ്ങളിൽ പങ്കെടുത്തത്, ബോളിവുഡിൽ നിന്നും രൺവീർ-ദീപിക താരജോഡി ഉഗ്രൻ നൃത്തച്ചുവടുകളിലൂടെ എല്ലാവരുടെയും മനം കവർന്നു,ഭാര്യ അഞ്ജലിക്കൊപ്പമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ പ്രത്യേക്ഷപ്പെട്ടത്. തുടർന്ന് കരീന കപൂർ ഖാനും സെയ്ഫ് അലി ഖാനും, സൈന നെഹ്‌വാൾ, നടി റാണി മുഖർജി, അർജുൻ കപൂർ എന്നിവരും ഇവന്റിൽ തിളങ്ങി നിന്നു.