ലൈംഗികാരോപണം: അന്വേഷണത്തോടു സഹകരിക്കേണ്ടെന്ന് ആനന്ദ ബോസ്
തനിക്കെതിരായ ലൈംഗികാരോപണം സംബന്ധിച്ച അന്വേഷണത്തിൽ പശ്ചിമ ബംഗാൾ പൊലീസിനോടു സഹകരിക്കേണ്ടെന്ന് ഗവർണർ സി.വി. ആനന്ദ ബോസ് രാജ്ഭവൻ ജീവനക്കാർക്കു നിർദേശം നൽകി. ഗവർണർക്ക് ഭരണഘടനാപരമായ സംരക്ഷണമുണ്ടെന്നും അധികാരത്തിലിരിക്കുന്ന സമയത്ത് ഒരു ക്രിമിനൽ നടപടിയും പാടില്ലെന്നു ചട്ടമുണ്ടെന്നും വ്യക്തമാക്കി ജീവനക്കാർക്ക് അദ്ദേഹം കത്തയച്ചു.
ഗവർണർ ലൈംഗികാതിക്രമം നടത്തിയെന്ന് രാജ്ഭവനിലെ താത്കാലിക ജീവനക്കാരി ഉന്നയിച്ച പരാതിയിൽ കോൽക്കത്ത പൊലീസ് പ്രത്യേക അന്വേഷണ സംഘം (എസ്ഇടി) രൂപീകരിച്ചതിനെത്തുടർന്നാണ് ആനന്ദബോസിന്‍റെ നടപടി. കോൽക്കത്ത ഡെപ്യൂട്ടി കമ്മിഷണർ (സെൻട്രൽ) ഇന്ദിര മുഖർജിയുടെ നേതൃത്വത്തിൽ എട്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.
ജീവനക്കാര്‍ക്ക് എസ്ഇടി നോട്ടീസ് നല്‍കിയെന്നും സിസി ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടെന്നും മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞെന്നു കത്തില്‍ പറയുന്നു.