ജോലിവിട്ടുപോകാൻ പറഞ്ഞു / കണ്ണൂരിൽ റിസോർട്ടിന് തീയിട്ടു ജീവനക്കാരൻ ആത്മഹത്യ ചെയ്‌തു

0

 

കണ്ണൂർ : പള്ളിയാമൂലയിലെ ബാനൂസ് ബീച്ച് റിസോർട്ടിൽ  ,ജോലിവിട്ടുപോകാൻ ഉടമ ആവശ്യപ്പെട്ടതിൽ രോഷം കൊണ്ട കെയര്‍ടേക്കര്‍ റിസോർട്ടിലെ നായകളെ മുറിയിൽ പൂട്ടിയിടുകയും ഗ്യാസ് തുറന്നുവിട്ട് തീകൊളുത്തുകയും ചെയ്ത ശേഷം ആത്മഹത്യ ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ് പുറത്തുവന്ന ഇയാൾ അടുത്ത വീട്ടിൽ ഓടി ക്കയറി തൂങ്ങിമരിക്കുകയായിരുന്നു . ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. തീപ്പിടിത്തത്തില്‍ രണ്ട് വളര്‍ത്തുനായകളും കൊല്ലപെട്ടു. കണ്ണൂരില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്. നാലുവർഷമായി ഈ റിസോർട്ടിൽ അദ്ദേഹം ജോലിചെയ്തുവരികയായിരുന്നു. പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *