ക്ഷീര കർഷകർക്കുമുള്ള അവാർഡ് ദാന ചടങ്ങും, പുതുതായി വിപണിയിൽ ഇറക്കുന്ന ഉത്പ്പന്നങ്ങളുടെ പ്രകാശനവും കായംകുളത്ത് നടന്നു

0

കായംകുളം :മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽൽപാദക യൂണിയന്റെ ആഭിമുഖ്യത്തിൽ മികച്ച ക്ഷീര സംഘങ്ങൾക്കും, ക്ഷീര കർഷകർക്കുമുള്ള അവാർഡ് ദാന ചടങ്ങും, പുതുതായി വിപണിയിൽ ഇറക്കുന്ന ഉത്പ്പന്നങ്ങളുടെ പ്രകാശനവും കായംകുളത്ത് നടന്നു .ക്ഷീര വികസനവകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.

 

 

 

കായംകുളം രാമപുരം താമരശ്ശേരിൽ കൺവെൻഷൻ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. യു പ്രതിഭ എം എൽ എ അധ്യക്ഷത വഹിച്ചു.ക്ഷീര സംഘങ്ങൾക്ക് സ്ഥലം വാങ്ങുന്നതിനുള്ള ധന സഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി നിർവ്വഹിച്ചു. മിൽമ ചെയർമാൻ കെ എസ് മണി 2025-26 വർഷത്തേക്കുള്ള ക്ഷീരോൽപാദക വർധന പദ്ധതികളുടെ മാർഗ്ഗരേഖ പ്രകാശനം ചെയ്തു .

 

 

റീവോൾവിങ് ഫണ്ട്‌ വിതരണം മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി. അംബുജാക്ഷി നിർവഹിച്ചു.പെൺകുട്ടികൾക്കുള്ള സമ്പാദ്യതുക വിതരണം പത്തിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എൽ. ഉഷ നിർവഹിച്ചു. സ്വാന്തന സ്പർശം ധന സഹായ വിതരണം മൃഗ സംരക്ഷണ വകുപ്പ് മാനേജിങ് ഡയറക്ടർ ആസിഫ് കെ യുസഫ് നടത്തി .ക്ഷീര സുമംഗലി വിവാഹ ധന സഹായ വിതരണം ക്ഷീര വികസന ഡയറക്ടർ ശാലിനി ഗോപിനാഥും മരണാനന്തര ധന സഹായ വിതരണം ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജി ഉണ്ണി കൃഷ്ണനും നിർവ്വഹിച്ചു .വിദ്യാഭ്യാസ സ്കോളർഷിപ്പു വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ കെ ജി സന്തോഷ്‌ വിതരണം ചെയ്തു..

 

 

ചെയർമാൻ മണി വിശ്വനാഥ്, ഡബ്ല്യൂ ആർ അജിത് സിംഗ്, കെ കൃഷ്ണൻ പോറ്റി, ടി കെ വേണുഗോപാൽ, എം കൃഷ്ണൻകുട്ടി, കെ ആർ മോഹനൻ പിള്ള, വാസുദേവൻ ഉണ്ണി പി ജി, ടി. ഗോപാലകൃഷ്ണപിള്ള, ജെ മെഹർ, മുണ്ടപ്പള്ളി തോമസ്, പി വി ബീന, ആയാപറമ്പ് രാമചന്ദ്രൻ, റ്റി കെ പ്രതുല ചന്ദ്രൻ,മനു ചെല്ലപ്പൻ,എം ജനുഷ, സിന്ധു മധു കുമാർ, പി സുരേഷ്, പി വി ലതേഷ് കുമാർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *