കാസർകോട് സ്വദേശി മരിച്ചു; അമീബിക് മസ്തിഷ്ക ജ്വരം

0

ചട്ടഞ്ചാൽ (കാസർകോട്) ∙ അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉക്രംപാടിയിലെ പി.കുമാരൻ നായരുടെ മകൻ എം.മണികണ്ഠൻ(38) ആണു മരിച്ചത്.

2 ആഴ്ചയോളം കാസർകോട് ഗവ. ജനറൽ ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. മുംബൈയിൽ സഹോദരൻ ശശിധരനൊപ്പം കടയിൽ ജോലിചെയ്തിരുന്ന മണികണ്ഠൻ പനി ബാധിച്ചാണു നാട്ടിലെത്തിയത്. കണ്ണൂരിൽ നടത്തിയ പരിശോധനയിലാണു രോഗം തിരിച്ചറിഞ്ഞത്. മാതാവ് മുല്ലച്ചേരി തമ്പായി അമ്മ. ഭാര്യ നിമിഷ. മക്കൾ: നിവേദ്യ, നൈനിക. മറ്റു സഹോദരങ്ങൾ: കമലാക്ഷി, രവീന്ദ്രൻ, ഗീത, രോഹിണി, സുമതി. സംസ്കാരം പിന്നീട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *