തിരുവനന്തപുരത്ത് യുവാവിന്റെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമെന്ന് സംശയം
തിരുവനന്തപുരം: നെയ്യാന്റിൻകരയിൽ യുവാവിന്റെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമാണെന്ന് സംശയം. പ്രാഥമിക പരിശോധനാഫലത്തിൽ തലച്ചോറിലെ അണുബാധ മൂലമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ജൂലായ് 23 നാണ് നെല്ലിമൂട് സ്വദേശി അഖിൽ മരിച്ചത്.
രണ്ട് ദിവസം മുമ്പ് സമാനലക്ഷണങ്ങളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അനീഷെന്ന യുവാവിന്റെ നിലഗുരുതരമാണ്. അനീഷിന്റെ സാമ്പിൾ തിങ്കളാഴ്ച പരിശോധനയ്ക്ക് അയക്കുമെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. കഠിനമായ പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂലായ് 21 ന് അഖിലിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.