അമ്മുവിൻറെ ആത്‍മഹത്യ : കോളജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ
പത്തനംതിട്ട : | നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജ് പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍. പ്രിന്‍സിപ്പല്‍ എന്‍ അബ്ദുല്‍ സലാമിനെയും സൈക്കാട്രി അധ്യാപകന്‍ സജിയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥിയുടെ മരണത്തില്‍ പ്രിന്‍സിപ്പലിന് അടക്കം ഉത്തരവാദിത്തം ഉണ്ടെന്ന് അമ്മു സജീവിന്റെ കുടുംബം ആരോപിച്ചിരുന്നു.ആരോഗ്യ സര്‍വകലാശാലയുടെ അന്വേഷണ സമിതി തുടര്‍ന്ന് ഇതില്‍ പരിശോധനനടത്തി. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.
നവംബര്‍ 15 നാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന് അമ്മു സജീവ് ചാടി മരിക്കുന്നത്. പിന്നാലെ സഹപാഠികളും അധ്യാപകനും ചേർന്ന് അമ്മുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപണം ഉന്നയിച്ചു.
അമ്മുവിൻ്റെ സഹപാഠികളായ മൂന്ന് പെൺകുട്ടികളും സൈക്യാട്രി വിഭാഗം അധ്യാപകനും മാനസികമായി വേട്ടയാടി എന്നാണ് പരാതി. ആത്മഹത്യാപ്രേരണ കേസിൽ മൂന്ന് സഹപാഠികൾ അറസ്റ്റിലാവുകയും കോടതി പിന്നീട് ജാമ്യം അനുവദിക്കുകയും ചെയ്തു. അധ്യാപകനെതിരെ ഇതുവരെയും നടപടി എടുത്തിട്ടില്ല. വിദ്യാർഥിനികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു.