അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റർ ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ടു
പാട്‌ന: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെ ബീഹാറിലെ ബെഗുസാരായിയില്‍ നിന്നും പറന്നുയുരുന്നതിനിടെയായിരുന്നു സംഭവം. സംഭവത്തിന്‍റെ വീഡിയോ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടു.
പൈലറ്റിന്‍റെ സമയോചിത ഇടപെടലിലൂടെ വന്‍ അപകടം ഒഴിവായിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വലത്തുവശത്തേക്ക് ആടിയുലയുന്നതും പിന്നീട് ഭൂമിയില്‍ സ്പര്‍ശിക്കാന്‍ പോകുന്നതുമാണ് വീഡിയോയില്‍ കാണാനാവുന്നത്.
എന്നാൽ ഉടന്‍ തന്നെ പൈലറ്റ് ഹെലികോപ്റ്ററിന്‍റെ നിയന്ത്രണം തിരിച്ചുപിടിച്ച് പറന്നുയരുന്നതും വീഡിയോയില്‍ കാണാം. ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കായി എത്തിയതായിരുന്നു അമിത് ഷാ.