രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി,പൊന്നിന്‍കുടം സമര്‍പ്പിച്ച് അമിത് ഷാ

0
amitham

കണ്ണൂര്‍ : സംസ്ഥാനത്തെ പരിപാടികള്‍ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി നേതാവുമായ അമിത് ഷാ ന്യുഡൽ ഹിയിലേക്ക് മടങ്ങി. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് അദ്ദേഹം രാജ്യ തലസ്ഥാനത്തേക്ക് മടങ്ങിയത്.

നേരത്തേ അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദര്‍ശനം നടത്തി.ഭഗവാന് പ്രധാന വഴിപാടായ പൊന്നിന്കുടം സമര്‍പ്പിച്ചു ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് കണ്ണൂര്‍ നോര്‍ത്ത് ജില്ല അധ്യക്ഷന്‍ കെ കെ വിനോദ് കുമാര്.എന്നിവരും അമിത് ഷാ യോടൊപ്പം ഉണ്ടായിരുന്നു.ഇന്നലെ വൈകുന്നേരം നാലരയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ അമിത് ഷായെ ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

തുടര്‍ന്ന് റോഡ് മാര്‍ഗം തളിപ്പറമ്പില്‍ എത്തിയ മന്ത്രിക്ക് ബിജെപി നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. റോഡിനിരുവശവും അമിത് ഷായെ കാണാന്‍ വന്‍ ജനാവലി ആണ് കാത്തുനിന്നത്. രാജരാജേശ്വര ക്ഷേത്രത്തില്‍ എത്തിയ അമിത് ഷായെ ക്ഷേത്രം ഭാരവാഹികള്‍ സ്വീകരിച്ചു.ഇന്നലെ രാവിലെ തിരുവനന്തപുരത്ത് പാര്‍ട്ടി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം അമിത് ഷാ നിര്‍വഹിച്ചു.പുത്തരിക്കണ്ടം മൈതാനത്ത് വാര്‍ഡ് തല നേതൃസംഗമത്തിലും പങ്കെടുത്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *