മാവോയിസ്റ്റ് വേട്ട തുടരുന്നു : അടുത്ത വർഷം മാർച്ച് 31 ന് മുമ്പ് ഇന്ത്യ “നക്സൽ രഹിത”മാകുമെന്ന് അമിത് ഷാ :

ന്യുഡൽഹി: ഛത്തീസ്ഗഡിലെ ബിജാപൂരിലും കാങ്കറിലുംഇന്ന് സുരക്ഷാ സേന നടത്തിയ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിൽ 30 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു.
സുരക്ഷാസേനയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘നക്സൽ മുക്ത് ഭാരത് അഭിയാനിൽ’ സുരക്ഷാ സേന മറ്റൊരു വിജയം കൂടി നേടിയെന്ന് അമിത് ഷാ പറഞ്ഞു.മാവോയിസ്റ്റുകൾക്കെതിരെ കർശന നടപടിയുമായി മോദി സർക്കാർ മുന്നോട്ടുപോകുന്നു. മാവോയിസ്റ്റുകൾക്കെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നയം സ്വീകരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.പുനർആലോചനയ്ക്ക് അവസരങ്ങൾ നൽകിയിട്ടും കീഴടങ്ങാൻ വിസമ്മതിക്കുന്ന നക്സൽ കലാപകാരികൾക്കെതിരെ മോദി സർക്കാർ “നിർദയമായ സമീപനം” സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.അടുത്ത വർഷം മാർച്ച് 31 ന് മുമ്പ് ഇന്ത്യ “നക്സൽ രഹിത”മാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഛത്തീസ്ഗഡിലെ ബിജാപൂരിലും കാങ്കറിലും നമ്മുടെ സുരക്ഷാ സേന നടത്തിയ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിൽ 30 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു.
ഛത്തീസ്ഗഡിൽ വൻ മാവോയിസ്റ്റ് വേട്ടയാണ് നടക്കുന്നത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ഇതുവരെ 30 മാവോയിസ്റ്റുകളെ വധിച്ചു. സമീപകാലത്തെ ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ടയാണ് ഇന്ന് നടന്നത്. മേഖലയിൽ സൈനിക നടപടി പുരോഗമിക്കുകയാണ്.